വിദേശികളുടെ താമസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി ഒമാൻ ഭരണകൂടം. ഒമാനിലേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് അവരുടെ വിസകളെ തൊഴില്‍ വീസയിലേക്ക് മാറ്റാൻ കഴിയുമെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു.
വിദേശികളുടെ താമസ നിയമത്തിൽ പറഞ്ഞിരിക്കുന്ന ഇനിപ്പറയുന്ന വിസകളെ വർക്ക് വിസ അല്ലെങ്കിൽ താൽക്കാലിക വർക്ക് വിസയായി മാറ്റാം:
ജിസിസിയുടെ കീഴിലെ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നല്‍കുന്ന വിസിറ്റിങ്ങ് വിസ
സുല്‍ത്താനേറ്റിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ നല്‍കുന്ന വിസിറ്റിങ്ങ് വിസ
പത്ത് ദിവസമോ ഒരു മാസമോ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ
എക്സ്പ്രസ് വിസകൾ, സിഗിള്‍- മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ്സ് വീസ
നിക്ഷേപക വിസകൾ
സ്റ്റുഡന്റ് വീസ
കപ്പലിൽ യാത്ര ചെയ്യുന്ന നാവികർക്ക് അല്ലെങ്കിൽ ക്രൂയിസ് കപ്പലുകളിലെ യാത്രക്കാർക്ക് നൽകുന്ന വിസ
റെസിഡൻഷ്യൽ യൂണിറ്റുകളുടെ ഉടമകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നൽകുന്ന വിസ




































