gnn24x7

രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്ത ശേഷം രാജ്യത്ത് എത്തുന്നവർക്ക് ക്വാറന്റൈനിന്റെ ആവശ്യമില്ലെന്ന് സൗദി

0
328
gnn24x7

രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്ത ശേഷം സൗദി അറേബ്യയിൽ എത്തുന്നവർക്ക് ക്വാറന്റൈനിന്റെ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.

ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കുന്നതിന് യാത്രക്കാർക്ക് അവരുടെ സ്വന്തം രാജ്യം സാക്ഷ്യപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അംഗീകൃത വാക്സിനുകൾ ഫൈസർ-ബയോടെക്, മോഡേണ, ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക, ജോൺസൺ & ജോൺസൺ എന്നിവയാണ്.

അതേസമയം വാക്സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ സൗദി അറേബ്യയിലെത്തുമ്പോള്‍ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്തെത്തുന്നതിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവും സംരക്ഷണത്തിന് ആവശ്യവുമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദുൽ അലി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here