gnn24x7

മോഷണം നടത്തിയെന്നാരോപിച്ച് യുവാവിനെ ഇലക്ട്രിക് ഷോക്ക് നല്‍കി കൊലപ്പെടുത്തി

0
255
gnn24x7

നോർത്ത് വെസ്റ്റ് ദില്ലിയിലെ ജഹാംഗീർപുരിയിൽ ചൊവ്വാഴ്ച മോഷണം നടത്തിയതായി സംശയിച്ച് ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റു ജീവിച്ചിരുന്ന യുവാവിനെ മെട്രോ നിർമാണവുമായി ബന്ധപ്പെട്ട ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന അഞ്ച് അംഗസംഘം തട്ടിക്കൊണ്ടുപോയി വൈദ്യുതാഘാതം നൽകി മർദിച്ചു കൊലപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ മോഷണക്കേസിൽ ഒരാളെ മർദ്ദിച്ച് കൊന്ന മൂന്നാമത്തെ സംഭവമാണിത്. മോഷണം ആരോപിച്ചാണ് മൂന്ന് കൊലപാതകവും നടന്നിരിക്കുന്നത്.

28 കാരനായ ഒഷിത് ദാസിനെയാണ് അംഗസംഘം കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ, ദാസിന്റെ കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഓഷിത് കൊല്ലപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here