ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് നില കെട്ടിടത്തിന്റെ മേൽക്കൂര ഇടിഞ്ഞ് ഏഴ് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്രാമവാസികളിൽ ചിലരെ രക്ഷപ്പെടുത്തി നവാബ്ഗഞ്ചിലെ പൊതുജനാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
വീടിന്റെ മേൽക്കൂര തകർന്നതിനെ തുടർന്ന് 14 പേർ കുടുങ്ങിക്കിടക്കുകയാണെന്നും മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ ഏഴുപേർ മരിച്ചുവെന്നും ഗോണ്ട പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ മിശ്ര പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. അതേസമയം സംഭവത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.