കന്യാകുമാരി മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. ആദ്യം നാട്ടുകാരാണ് തീപ്പിടിത്തം കണ്ടത്. അവർ ഉടൻ തന്നെ കുളച്ചൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും മണ്ടയ്ക്കാട് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ തീ പൂർണമായും കെടുത്തി.
ക്ഷേത്രത്തിന്റെ മേല്‍ക്കൂര തീപിടിത്തത്തില്‍ പൂര്‍ണമായും കത്തി നശിച്ചു. ക്ഷേത്രത്തിൽ വലിയ തോതിൽ നാശനഷ്‌ടമുണ്ടായതായാണ് റിപ്പോർട്ട് . അതേസമയം ആളപായമില്ല.
ശ്രീകോവിലിലെ വിളക്കുകളില്‍ നിന്നോ, കര്‍പ്പൂരാഴിയില്‍ നിന്നോ തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ലോക്ക്ഡൗണായതിനാല്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.