ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി. ഏപ്രിൽ 25ന് പ്രാബല്യത്തിൽ കൊണ്ടുവന്ന വിലക്കാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കും ഒമാനിലേക്ക് പ്രവേശിക്കാനാകില്ല.
സുഡാൻ, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, സിയറ ലിയോൺ, എത്യോപ്യ, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ രാജ്യത്ത് പ്രവേശിക്കുന്നത് നിരോധിച്ചതായി ഒമാൻ ടിവി അറിയിച്ചു.
അതേസമയം ഒമാനികൾക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ദിവസേന തങ്ങളുടെ അതിർത്തികൾ കടന്ന് ജോലിക്ക് പോകാൻ അനുവദിക്കുമെന്ന് ഒമാൻ ബുധനാഴ്ച വ്യക്തമാക്കി.
100 ൽ താഴെ ആളുകളുടെ ശേഷിയുള്ള പള്ളികൾ വീണ്ടും തുറക്കാൻ അനുവദിക്കുമെങ്കിലും മുസ്ലീങ്ങൾക്ക് ദിവസേനയുള്ള അഞ്ച് പ്രാർത്ഥനകൾ മാത്രമാണ്. വാണിജ്യ പ്രവർത്തനങ്ങൾ 50 ശതമാനം ശേഷിയിൽ പുനരാരംഭിക്കാൻ അനുവദിക്കുകയും വിവാഹങ്ങൾ പോലുള്ള സാമൂഹിക പ്രവർത്തനങ്ങൾ 30 ശതമാനം ശേഷിയിൽ അനുവദിക്കുകയും ചെയ്യും.