കൊവിഡ് വ്യാപനം കാരണം ഉയർന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികൾ നേരിടാനായി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. അതേസമയം കേരളത്തിൽ പുതിയ ലിക്വിഡ് ഓക്സിജേഷൻ പ്ലാൻറ് സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
കാര്‍ഷിക മേഖലയുടെ വികസനത്തിനും കൃഷിപരിപാലത്തിനുമായി 10 കോടി രൂപ നീക്കിവെക്കും. കര്‍ഷകര്‍ക്ക് 2,600 കോടി രൂപയുടെ വായ്പ. ടൂറിസം മേഖലക്കായി പ്രത്യേക പാക്കേജ്. സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ. രണ്ട് പുതിയ ടൂറിസം സര്‍ക്യൂട്ടുകൾ സ്ഥാപിക്കുമെന്നും ബജെറ്റ് അവതരണത്തിൽ അറിയിച്ചു.
18 വയസിന് മുകളിൽ സൗജന്യ കോവിഡ് വാക്സിൻ നൽകുന്നതിന് 1000 കോടി രൂപ മാറ്റി വെക്കും. കൂടാതെ കാര്‍ഷിക മേഖലക്കും വ്യവസായ സംരംഭങ്ങൾക്കും പ്രത്യേക വായ്പ. കുടുംബശ്രീക്ക് 5 ലക്ഷം രൂപവരെയുള്ള വായ്പ 4 ശതമാനം പലിശ നിരക്കിൽ ലഭ്യമാക്കും. പ്രത്യേക പലിശ സബ്‍സിഡി നൽകും.
കേരളത്തിലെ റേഷൻ കടകളെ നവീകരിക്കും. ദാരിദ്യ നിര്‍മാര്‍ജനത്തിനായി 10 കോടി രൂപ നീക്കിവെക്കും.