സി ബി ഐ ഓഫീസുകളിലെ വസ്ത്രധാരണ ചട്ടം പുതുക്കി സി ബി ഐ ഡയറക്ടർ. ഡ്യൂട്ടിയിൽ ഔദ്യോഗിക സ്വഭവമുള്ള വസ്‌ത്രങ്ങൾ ധരിച്ചാൽ മതിയെന്നും ഇനി ജീൻസ്, സ്പോർട്സ്, ഷൂസ് മുതലായ സാധാരണ വസ്ത്രങ്ങൾ അനുവദിക്കില്ലെന്നും സി ബി ഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാൾ അറിയിച്ചു. നിർദേശം പുരുഷന്മാർക്കും വനിത ജീവനക്കാർക്കും ബാധകമായിരിക്കും.
ജീൻസ്, ടി – ഷർട്ട്, സ്‌പോട്‌സ് ഷൂസ് എന്നീ വസ്‌ത്രങ്ങൾ ഇനിമുതൽ ഓഫീസിലേക്ക് വരുമ്പോൾ പുരുഷന്മാർ ധരിക്കാൻ പാടില്ല. ഷർട്ട്, ഫോർമൽ പാൻ്റ്സ്, ഷൂസ് എന്നിവ മാത്രമേ ധരിക്കാൻ അനുവാദമുള്ളൂ. സാരി, സ്യൂട്ട്, ഫോർമൽ ഷർട്ട്, പാൻ്റ്സ് തുടങ്ങിയവ മാത്രമേ വനിതാ ഉദ്യോഗസ്ഥർ ധരിക്കാൻ പാടുള്ളൂവെന്നും ഡറയ്‌കർടർ നിർദേശിച്ചു. അതേസമയം പുരുഷന്മാർ പൂർണമായും ക്ഷൗരം ചെയ്തിട്ട് മാത്രമേ ഓഫീസിൽ വരാൻ പാടുള്ളൂ എന്നും നിർദ്ദേശമുണ്ട്.
പുതിയ നിർദേശം രാജ്യത്തെ എല്ലാ സിബിഐ ഉദ്യോഗസ്ഥർക്കും ബാധകമായിരിക്കും.കൂടാതെ ആരെങ്കിലും നിർദ്ദേശം ലംഘിക്കിണ്ടോ എന്ന് പരിശോധിക്കെണ്ടത് ബ്രാഞ്ച് മേധാവികളുടെ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ വ്യക്തമാക്കി.
 
                






