തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് അന്വേഷണത്തിലെ പുരോഗതി നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും 1.12 കോടി രൂപയുടെ സ്വർണം പിടികൂടിയെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. അറസ്‌റ്റിലായ പ്രതികൾ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരുകയാണ്.
തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഇഡിയുടെ കൊച്ചിൻ സോണൽ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ജൂൺ ഒന്നിന് രേഖകൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് കേരളാ പോലീസ് കൈമാറി.
കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം ധര്‍മരാജനും സുരേന്ദ്രന്റെ മകനും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടത് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകനിലേക്കും നീങ്ങിയിരിക്കുകയാണ്.





































