24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്ന് നിർമ്മിച്ച ‘ബര്‍മുഡ’യുടെ മോഷന്‍ പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ പുറത്തുവിട്ടു. ടി.കെ രാജീവ്കുമാറിന്റെ സംവിധാനത്തിൽ എടുത്ത ഈ ചിത്രത്തിൽ ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ചിത്രത്തില്‍ കശ്മീര്‍ സ്വദേശിയായ ശെയ്ലീ കൃഷ്ണയാണ് നായിക. ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരാണ്.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് കൃഷ്ണദാസ് പങ്കിയാണ്. നായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണാണ് സംഗീതം നൽകിയിരിക്കുന്നത്. അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്ണ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍. കോസ്റ്റ്യും ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍.