തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറന്നതോടെ കോടികളുടെ വിൽപ്പന നടന്നു.ഇന്നലെ മാത്രം ബിവറേജസ് കോർപ്പറേഷൻ വിറ്റത് 51 കോടിയുടെ മദ്യം ആണ്. സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം മദ്യവില്‍പ്പന പുനരാരംഭിച്ചപ്പോള്‍ ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശിയിലാണ്. ഇവിടെ മാത്രം 68 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.
അതേസമയം ബാറുകളിലെ വിൽപ്പന സംബന്ധിച്ച കൂടുതൽ കണക്കുകൾ പുറത്തുവന്നിട്ടില്ല. കൊവിഡ് വ്യാപന സാഹചര്യത്തിൽ ഒരു മാസത്തിലധികമായി സംസ്ഥാനത്ത് മദ്യ വിൽപ്പന നിർത്തിവച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വ്യാഴാഴ്‌ചയാണ് മദ്യശാലകൾ വീണ്ടും തുറന്നത്.
ബെവ്‌കോ ആപ്പ് വഴിയുള്ള മദ്യ വില്‍പ്പന പുനരാരംഭിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നേരിട്ട് വന്ന് തന്നെ വാങ്ങാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ബെവ്‌കോ ആപ്പ് പ്രവര്‍ത്തനക്ഷമമാകാന്‍ കൂടുതല്‍ ദിവസങ്ങളെടുക്കുമെന്ന സാഹചര്യത്തിലാണ് ഇങ്ങനെ തീരുമാനം എടുത്തത്.





































