ബെംഗളുരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത ഇരുപതുകാരിക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്ത് പോലീസ്. ബെംഗളുരുവിലാണ് സംഭവം. ചിക്കമംഗളൂരു സ്വദേശിയായ പതിനേഴുകാരനെ ബിഎസ്സി നഴ്സിങ് വിദ്യാർത്ഥിനി വിവാഹം കഴിക്കുകയായിരുന്നു.
ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് യുവാവിനെ ഇരുപതുകാരി ജൂൺ പതിനാറിന് ബെംഗളുരുവിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു.
അതേസമയം ആൺകുട്ടി തനിക്ക് 21 വയസുണ്ടെന്നായിരുന്നു എന്നാണ് യുവതിയോട് പറഞ്ഞിരുന്നത്. ആൺകുട്ടിയുടെ വീട്ടുകാരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹ വാർത്ത പുറത്തുവന്നതോടെ നാട്ടുകാർ ചൈൽഡ് ഹെൽപ്പ് ലൈനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.