ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും 853 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങള്‍ 4,00,312 ആയി.
വിവിധ സംസ്ഥാനങ്ങളിലായി 5,09,637 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 34,00,76,232 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. കേരളമൊഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും പുതിയ കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയാണ്. കേരളത്തില്‍ ഇത് 12868 ആണ്.
രാജ്യത്തുടനീളം 3,04,58,251 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2,94,88,918 പേര്‍ രോഗമുക്തരായി.