കുവൈത്ത്: വ്യാജ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയ ഇന്ത്യൻ സ്വദേശിയടക്കം മൂന്നുപേർ അറസ്റ്റിലായി. അറസ്റ്റിലായ മൂന്നുപേരും കുവൈത്ത് ജഹ്‌റ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരാണ്.
വാക്‌സിൻ നൽകാതെ സർട്ടിഫിക്കറ്റ് നല്കിയതിനാണ് ഇവരുടെ മൂവരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 250 മുതൽ 300 ദിനാർ വരെ ഇതിനായി ഇവർ ഈടാക്കിയായിരുന്നു. ഇവരിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയ 4 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.







































