ചൈനയിൽ കഴിഞ്ഞ മാസമുണ്ടായ ഹെനാൻ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 302 ആയി. കുറഞ്ഞത് 50 പേരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ, ഹെനാൻ അധികൃതർ പ്രവിശ്യ തലസ്ഥാനമായ ഷെങ്‌ഷൗവിൽ 292 പേർ കൊല്ലപ്പെട്ടതായും 47 പേരെ കാണാതായതായും സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിൻഷിയാങ് നഗരത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു, അതേസമയം പിംഗ്ഡിംഗ്‌ഷാനിൽ രണ്ടുപേരും ലുഹൊയിൽ ഒരാളും കൊല്ലപ്പെട്ടു.
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഒരു കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന മേഖലയാണ് ജെന്‍ജൗ. ഇവിടെയാണ് കൂടുതല്‍ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് ലഭിക്കുന്ന മഴയാണ് സെങ്‌ഴുവില്‍ മൂന്ന് ദിവസങ്ങളിലായി മാത്രം പെയ്തത്.