മാനസയെ വെടിവച്ച് കൊന്ന കേസിൽ രഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ. ബിഹാറിലെ സോനു കുമാര്‍ മോദി എന്നയാളാണ് പിടിയിലായത്. ബിഹാര്‍ പൊലീസിന്റെ സഹായത്തോടെ കോതമംഗലം എസ്.ഐയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
അറുപതിനായിരം രൂപ നൽകിയാണ് രഖിൽ ഇയാളുടെ കയ്യിൽ നിന്നും തോക്ക് വാങ്ങിയതെന്നാണ് റിപ്പോർട്ട്. രഖിലിന്റെ സുഹൃത്തുക്കളില്‍ നിന്നാണ്പി തോക്ക് നല്‍കിയ ആളെക്കുറിച്ച് വിവരം ലഭിച്ചത്.
പ്രതി രഖില്‍ മാനസ താമസിക്കുന്ന സ്ഥലത്തെത്തി വെടിവെച്ച് കൊലപ്പെടുത്തുകയും അതിനു ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്യുകയായിരുന്നു.