gnn24x7

താല്‍ക്കാലിക വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി എത്തിച്ചു

0
359
gnn24x7

ഇടുക്കി: മൂലമറ്റത്ത് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചുണ്ടായ താല്‍ക്കാലിക വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്തി കെ എസ് ഇ ബി. സംസ്ഥാനത്തിനന്റെ പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു.

സാങ്കേതിക തടസത്തെ തുടര്‍ന്ന് മൂലമറ്റത്തെ ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതേതുടർന്ന് ഒന്നരമണിക്കൂറോളം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ 15 മിനിറ്റ് വീതം വൈദ്യുതി മുടങ്ങിയിരുന്നു.

ഈ പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here