തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണം നിയമസഭയില്‍ ചര്‍ച്ച ചെയ്യാത്തത്തതിനെ തുടർന്ന് സഭ ബഹിഷ്കരിച്ച് കവാടത്തിനു പുറത്ത് മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം. അഴിമതിവിരുദ്ധമതിലെന്നു പ്രതിപക്ഷ നേതാവ് ധർണ ഉദ്ഘാടനം ചെയ്തു പറഞ്ഞു.
വെള്ളിയാഴ്ചയും ചോദ്യോത്തരവേളയില്‍തന്നെ ബഹളം തുടങ്ങിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണം നിയമസഭയില്‍ ചര്‍ച്ച ചെയ്യാത്തത് അനൗചിത്യമാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തിയതു ചട്ടവിരുദ്ധമാണെന്നു സ്പീക്കര്‍ അറിയിച്ചു. എന്നാൽ ഉമ്മന്‍ ചാണ്ടിക്ക് ഇല്ലാത്ത നീതി എന്തുകൊണ്ട് പിണറായിക്ക് കിട്ടുന്നുവെന്ന് സതീശൻ ചോദിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ എടുത്ത കേസ് പിണറായിക്കു സ്വയം മുഖത്തടിയായെന്നും സതീശൻ പറഞ്ഞു.