ബംഗളൂരു: മൈസൂരുവിൽ എം ബി എ വിദ്യാർഥിനിയായ 22കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം. മൂന്ന് മലയാളി വിദ്യാര്‍ത്ഥികളും ഒരു തമിഴ്‌നാട് സ്വദേശിയും സംഭവത്തില്‍ ഉള്‍പ്പെട്ടതായി സൂചന. ഇവർ കേരളത്തിൽ ഒളിവിലാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ആക്രമണത്തിനിരയായ പെണ്‍കുട്ടിയും മലയാളി വിദ്യാര്‍ത്ഥികളും പഠിക്കുന്നത് ഒരേ കോളേജില്‍ തന്നെയാണ്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം മലയാളി വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിട്ടില്ല. പിന്നീട് ഇവരെ കണ്ടെത്താനായിട്ടില്ല. അതേസമയം സംഭവം നടന്ന ദിവസം ഇവർ മൈസൂരുവിലുണ്ടായിരുന്നതായാണ് വിവരം.
കൂട്ടബലാത്സംഘത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കര്‍ണാടക ചാമുണ്ഡി ഹില്‍സിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെയും സഹപാഠിയെയും തടഞ്ഞു നിർത്തി സഹപാഠിയെ ആറംഗ സംഘം ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്യുകയായിരുന്നു.