യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് മലയാള നടൻ ടൊവിനോ തോമസ്. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഗോൾഡൻ വിസ ലഭിക്കുന്ന മൂന്നാമത്തെ മലയാള നടനാണ് ടൊവിനോ തോമസ്. മലയാള സിനിമയിലെ രണ്ട് പ്രമുഖർക്ക് കഴിഞ്ഞയാഴ്ച ഗോൾഡൻ വിസ ലഭിച്ചു. അവർക്ക് മുമ്പ് ബോളിവുഡ് താരം സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി എന്നിവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷം നവംബറിൽ “പ്രതിഭാശാലികളും മഹാന്മാരും” ആയ പ്രൊഫഷണലുകൾക്ക് 10 വർഷത്തെ ഗോൾഡൻ വിസ അനുവദിക്കാൻ അംഗീകാരം നൽകിയിരുന്നു.
ടൊവിനോ തോമസ് നിലവിൽ മിന്നൽ മുരളിയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ചിത്രം ഈ വർഷം ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗം കാരണം റിലീസ് നിർത്തിവെച്ചിരിക്കുകയാണ്.