NMBI രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചവരുടെ IELTS റിസള്‍ട്ട് എക്‌സ്‌പെയര്‍ ആയിട്ടുണ്ടെങ്കിൽ വിഷമിക്കേണ്ട. അവരുടെ ഐ ഇ എല്‍ ടി എസ് പരീക്ഷാ ഫലങ്ങള്‍ പരിഗണിക്കാൻ NMBI തീരുമാനിച്ചു. NMBI ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഷാല്‍ബിന്‍ ജോസഫ് അടക്കമുള്ളവര്‍ നടത്തിയ പ്രത്യേക പ്രയത്‌നത്തിന്റെ ഫലമായാണ് ഇങ്ങനെയൊരു തീരുമാനം.
ഇതോടെ നഴ്സിംഗ് രജിസ്‌ട്രേഷനായി അപേക്ഷിച്ച സമയത്ത് വാലിഡ് ടെസ്റ്റ് സ്‌കോര്‍ ഉണ്ടായിരുന്നവര്‍ ഡിസിഷന്‍ ലെറ്ററിന് കാത്തിരിക്കുന്നതിനിടയില്‍ നിശ്ചിത കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും അത് രജിസ്ട്രേഷന്‍ നടപടികളെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്.
കൂടാതെ പഴയ പേപ്പര്‍ പ്രോസസലിലൂടെ 2020 സെപ്റ്റംബര്‍ 28ന് മുമ്പ് അപേക്ഷിച്ചവര്‍ക്കും, MyNMBI സംവിധാനത്തിലൂടെ 2020 സെപ്റ്റംബര്‍ 28നും 2021 ഓഗസ്റ്റ് 31നും ഇടയില്‍ അപേക്ഷിച്ചവർക്കും ഈ ഇളവ് ലഭ്യമാണ്.
നിരവധി ഓവര്‍സീസ് രജിഷ്ട്രേഷന്‍ അപേക്ഷകള്‍ ലഭിക്കുന്നതിനെ തുടര്‍ന്ന് അയര്‍ലണ്ടിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് നടപടികള്‍ നിലവില്‍ കാലതാമസം നേരിടുന്നതിനാൽ, ഈ കാലതാമസം ഒഴിവാക്കാനും അപേക്ഷകരെ സഹായിക്കാനുമായാണ് , ഇങ്ങനെയൊരു തീരുമാനം.
നിലവിലെ മാനദണ്ഡമനുസരിച്ച് , NMBl റെക്കഗ്‌നിഷന്‍ പ്രോസസ് ആരംഭിക്കുന്നതിന് മുമ്പായി, ഇംഗ്ലീഷ് ഭാഷാ കോംപീന്റന്‍സിയുടെ തെളിവ് റജിസ്‌ട്രേഷന്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നല്‍കണമെന്ന് ഭാവിയില്‍ അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവരോട് NMBI സൈറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്..







































