പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈൻ ചാടിപ്പോയി. ജോലിക്കായി സെല്ലിൽ നിന്ന് പുറത്തിറക്കിയ ശേഷം പ്രതിയെ കാണാതാവുകയായിരുന്നു. 2017 ലാണ് ജാഹിർ കൊലക്കുറ്റത്തിന് അറസ്റ്റിലാവുന്നത്.
കൊവിഡ് വ്യാപനം മൂലം കൂടുതല്‍ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെത്തുടർന്ന് വളരെ കുറച്ച് പ്രതികളെ ജയിലില്‍ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെയാണ് പ്രതിയെ കാണാതായത്. പോലീസും ജയിൽ അധികൃതരും വ്യാപക തിരച്ചിളിൽ ആണ്.