gnn24x7

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ചു 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികള്‍ അറസ്റ്റിൽ

0
340
gnn24x7

പന്തളം ∙ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ചു 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയും ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂരിൽ പാര്‍വതി ടി. പിള്ള (31), ഭര്‍ത്താവ് സുനില്‍ ലാല്‍ (43) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അടൂര്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

2020 ഏപ്രിലിലാണ് യുവതി പരാതിക്കാരനുമായി അടുപ്പത്തിലാകുന്നത്. അവിവാഹിതയാണെന്നും കൊട്ടാരക്കര പുത്തൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്ന് പറഞ്ഞു പറ്റിക്കുകയും ഓരോ ആവശ്യത്തിന് പലതവണയായി ഭർത്താവിന്റെ സഹായത്തോടെ പരാതിക്കാരനിൽ നിന്നും യുവതി 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.

പിന്നീട് യുവാവ് കല്യാണം കഴിക്കാം എന്ന് യുവതിയോട് പറയുമ്പോൾ ഒഴിഞ്ഞു മറിയത്തിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് യുവതിക്ക് ഭർത്താവുണ്ടെന്നും ഒരു കുട്ടിയുണ്ടെന്നും മനസിലാക്കുന്നത്. തുടര്‍ന്നു പന്തളം പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.

.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here