കണ്ണൂർ: ആറു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു.
ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശി സതീശനാണ് കുഞ്ഞുമകനെയും ഭാര്യ അഞ്ജുവിനെയും വെട്ടിയ ശേഷം ജീവനൊടുക്കിയത്. വെട്ടേറ്റ ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ കണ്ണൂർ കുടിയാൻമലയിലാണ് നാടിനെ നടുക്കിയ സംഭവം. അഞ്ജുവിന്റെ നില ഗുരുതരമായി തുടരുകയാണ്.




































