gnn24x7

‘വാശി’നവംബർ പതിനേഴിന് ആരംഭിക്കുന്നു

0
779
gnn24x7

ടൊവിനോ നായകൻ, കീർത്തി സുരേഷ് – മലയാളത്തിൽ. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടൻ വിഷ്ണു ജി.രാഘവ്സംവിധാന രംഗത്തേക്കെത്തുന്ന ‘വാശി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പതിനേഴിന് തിരുവനന്തപുരത്താരംഭിക്കുന്നു. ടൊവിനോ തോമസ് നായകനാകുന്ന ഈ ചിത്രത്തിൽ പ്രശസ്ത ദക്ഷിണേന്ത്യൻ നായിക കീർത്തി സുരേഷാണ് നായിക.

വലിയൊരു ഇടവേളയ്ക്കു ശേഷമാണ് കീർത്തി സുരേഷ് മലയാളത്തിലെത്തുന്നത്. രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നന്ദു, ബൈജു സന്തോഷ്, അനുമോഹൻ, ഡോ.റോണി,കോട്ടയം രമേഷ്, മുകുന്ദൻ, കൃഷ്ണൻ സോപാനം, അങ്കിത്ത്, ശ്രീലക്ഷ്മി, മായാ വിശ്വനാഥ്, മായാമേനോൻ എന്നിവരും പ്രധാന അഭിനേതാക്കളാണ്.

സംവിധായകൻ്റേതു തന്നെയാണ് തിരക്കഥയും കഥ – ജാനിസ്ചാക്കോ സൈമൺ iവിനായക് ശശികുമാറിൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. റോബി വർഗീസ് രാജാണ് ഛായാഗ്രാഹകൻ’എഡിറ്റിംഗ് – മഹേഷ് നാരായണൻകലാസംവിധാനംമഹേഷ് ശ്രീധർ -കോസ്റ്റ്യും. ഡിസൈൻ -ദിവ്യാ ജോർജ്. മേക്കപ്പ്.പി.വി.ശങ്കർ പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പ്രതാപൻ കല്ലിയൂർ.ലൈൻ പ്രൊഡ്യൂസർ കെ .രാധാകൃഷ്ണൻ. എക്സിക്കുട്ടിവ് പ്രൊഡ്യൂസർ – നിഥിൻ മോഹൻ കോ- പ്രൊഡ്യൂസേർസ്‌ – മേനക സുരേഷ്-രേവതി സുരേഷ്. ഉർവ്വശി തീയേറ്റേഴ്സ് – രമ്യാ മൂവീസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here