കണ്ണൂർ: ക്രിപ്റ്റോ കറന്‍സി വാഗ്ദാനം ചെയ്തു നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയ 4 പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് ആലമ്പാടിയിലുള്ള മുഹമ്മദ് റിയാസ്, ഷഫീഖ് മഞ്ചേരി, കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വസീം മുനവറലി, മലപ്പുറം വെള്ളയൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് കണ്ണൂര്‍ സ്വദേശി മുഹമ്മദ് ദിഷാദിന്‍റെ പരാതിയിൽ പിടിയിലായത്.
ബെംഗളൂരു കേന്ദ്രീകരിച്ച് ലോങ് റിച്ച് ടെക്നോളജി എന്ന പേരില്‍ സ്ഥാപനമുണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. പണം നിക്ഷേപിച്ചവര്‍ക്ക് ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ആയിരത്തിലേറെ പേര്‍ തട്ടിപ്പിനിരയായതായും കണ്ണൂരിനു പുറമെ മലപ്പുറത്തും ഇവര്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായും പൊലീസ് പറഞ്ഞു.
 
                






