gnn24x7

89-മത് ശിവഗിരി തീർഥാടന വിളംബര സമ്മേളനം ഡിസംബർ 12 നു പെർത്തിൽ

0
290
gnn24x7

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

പെർത്ത്‌ : 89-മത് ശിവഗിരി തീർതഥാടനത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളോടനുബന്ധിച്ചു   സേവനം ആസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ ഡിസംബർ-12 ന്  ഞായറാഴ്ച രാവിലെ 11 മണിയ്ക്ക്  പെർത്തിൽ മിൽസ്പാർക്കിൽ വിളംബര സമ്മേളനത്തോടനുബന്ധിച്ചു കൊടി കൈമാറ്റം നടക്കും. ശിവഗിരി തീർഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഓൺലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ കാലികപ്രസക്തി ആഗോള തലങ്ങളെത്തിക്കാനാണ് ആസ്‌ട്രേലിയ യുണിറ്റ് ഇത്തരം സമ്മേളങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സേവനം യൂണിറ്റുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും സമ്മേളനം സംഘടിപ്പിക്കുകയെന്ന് പെർത്തിലെ സേവനം ഓസ്ട്രേലിയ കമ്മിറ്റി അംഗങ്ങളായ പ്രദീപ് (പ്രസിഡണ്ട്) സുമോദ് (സെക്രട്ടറി) രാജ് രാജീവ് (ട്രെഷറർ)എന്നിവർ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here