gnn24x7

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തിയതിനെ എതിർത്ത് മുസ്‌ലിം ലീഗ്; മുസ്‌ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമെന്ന് ആരോപണം

0
471
gnn24x7

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്താൻ അനുമതി നൽകിയ കേന്ദ്രമന്ത്രിസഭയുടെ നടപടി പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപിമാർ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുസ്‌ലിം ലീഗ് ലോക്സഭ പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എംപിമാരായ ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭയിലും പി.വി. അബ്ദുൽ വഹാബ് എംപി രാജ്യസഭയിലുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതും അത് സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാർലമെന്റ് ചർച്ച ചെയ്യണം. മുസ്‌ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും എംപി മാർ അടിയന്തര പ്രമേയത്തിൽ ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here