ലാൽ ജോസ് സംവിധാനം ചെയ്യുന്ന മ്യാവു എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം കിസ്മസ് -പാതു വത്സര ആഘോഷണൾക്ക് മുന്നോടിയായി ഡിസംബർ ഇരുപത്തിനാലിന്പ്രദർശനത്തിനെത്തുന്നു.
തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലാ നിർമ്മിക്കു ന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർണമായും ഗൾഫിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

സാധാരണക്കാരായ മനുഷ്യരുടെ ജീവിത ബുദ്ധിമുiട്ടുകളുടെ നേർരേഖയാണ് ഈ ചിത്രംപറയുന്നത്.ലാൽ ജോസിൻ്റെ മുൻ ചിത്രങ്ങളുടെ പാറ്റേണിൽ നിന്നും തികച്ചും വ്യത്യസ്ഥമായ അവതരണ ശൈലിയാണ് ഈ ചിത്രത്തിനു വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രധാനമായും ഒരു കുടുംബത്തെയാണ് ഏറെയും ഫോക്കസ് ചെയ്യുന്നത്.ഭാര്യയും ഭർത്താവും മൂന്നു മക്കളുമുള്ള ഒരു സാധാരണ കുടുംബം. ഗൾഫിലെ ഒരുൾപ്രദേശത്ത് ഒരു മിനി സൂപ്പർ മാർക്കറ്റ് നടത്തുന്ന അലാവാ ക്കാരനായ ദസ്തക്കീറിൻ്റേയും കുടുംബത്തിൻ്റെ കഥ’ ഈ കുടുംബത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ പൂച്ചയുടെ പ്രാധാന്യവും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.

അധികം ഉപകഥാപാത്രങ്ങളില്ലാതെ ഒരു ചിത്രത്തിൻ്റെ കഥ പറയുന്ന അദ്യ ചിത്രം കുടിയായിരിക്കും മ്യാവു ‘വളരെ ലളിതമായ ആഖ്യായനാ ശൈലിയിലൂടെ ജീവിതഗന്ധിയായ കഥയാണ് ഈയിനത്തിലൂടെ പറയുന്നത്.സൗ ബിൻ ഷാഹിറും മംമ്താ മോഹൻദാസുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സലിംകുമാർ, ഹരിശീയൂസഫ്, പ്രകാശ് വടകര, ജയാ മേനോൻ ,ഭഗത് ഷൈൻ.തമന്നാ പ്രമോദ്, ആതിരാ മനോജ് എന്നിവരും നിരവധി പുതുമുഖ ന്നള് ഈ ചിത്രത്തിലണിനിരക്കുന്നു.

ഡോ. ഇക്ബാൽ കുറ്റിപ്പുറത്തിൻ്റേതാണ് തിരക്കഥസുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണം പകർന്നിരിക്കുന്നു ‘അജ്മൽ സാബുവാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാംകലാസംവിധാനം.അജയൻ മങ്ങാട്.മേക്കപ്പ്. ശ്രീജിത്ത് ഗുരുവായൂർ,കോസ്റ്റ്യും. ഡിസൈൻ.-സ മീരാസനീഷ്.ചീഫ് – അസ്സോസ്സിയേറ്റ് ഡയറക്ടർ – രഘുരാമവർമ്മ ‘പ്രൊഡക്ഷൻ കൺട്രോളർ.- രഞ്ജിത്ത് കരുണാകരൻലൈൻ പ്രൊഡ്യൂസർ വിനോദ് ഷൊർണൂർ എൽ.ജെ. ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. ഫോട്ടോ .ജയപ്രകാശ് പയ്യന്നൂർ.





വാഴൂർ ജോസ്





































