gnn24x7

‘അസ്ത്ര’ആരംഭിച്ചു

0
808
gnn24x7


വയനാടിൻ്റെ സാമൂഹ്യ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂട ഒരുക്കുന്ന ക്രൈം  ഇൻവസ്റ്റിഗേഷൻ ചിത്രമാണ് അസ്ത്ര,നവാഗതനായ ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ മാസം ഇരുപത്തിരണ്ടാം തീയതി ബുധനാഴ്ച്ച ആരംഭിച്ചു. സുൽത്താൻ ബത്തേരി എടത്തറ ഓഡിറ്റോറിയത്തിൽ നടന്നലളിതമായ പൂജാ  ചടങ്ങിലൂടെയാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. ചടങ്ങിൽ ചലച്ചിത്ര ,സാമൂഹ്യ, രാഷ്ടീയ രംഗങ്ങളിലെ നിരവധി പ്പേരുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ശീ’ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.ആദ്യ ഭദ്രദീപം തെളിയിച്ചു.

തുടർന്ന് പ്രേം കല്ലാട്ട്, സുഹാസിനി കുമരൻ ,നീനാ കുറുപ്പ് ,അബു സലിം ,മേഘനാഥൻ തുടങ്ങിയവരും പ്രധാന അണിയ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് പ്രേം കല്ലാട്ട് സ്വിച്ചോൺ കർമ്മവുംപ്രീ നന്ദ് കല്ലാട്ട് ഫസ്റ്റ് ക്ലാപ്പും നൽകി. പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – പ്രീ നന്ദ് കല്ലാട്ടാണ്.കർണ്ണാടക അതിർത്തിയായ മുത്തങ്ങഫോറസ്റ്റിലാണ് ചിത്രീകരണം ആരംഭിച്ചത്. സെന്തിൽ തൃഷ്ണാ, മേഘനാഥൻ, സുഹാസിനി കുമരൻ ,ഇന്ദുജാദ, ദുഷ്യന്ത് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളുമാണ്  ആദ്യ ദിവസം ആഭിനയിച്ചു.അമിത് ചക്കാലയിൽ നായകനാകുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, കുട്ടിക്കൽ ജയചന്ദ്രൻ ,ബാലാജി ശർമ്മ ശ്രീകാന്ത് മുരളി, പരസ്പരം പ്രദീപ്,സോനാ ഹൈഡൻ, നീനാ ക്കുറുപ്പ് ,രേണു സൗന്ദർ എന്നിവരും പ്രധാന താരങ്ങളാണ്.

വിനു.കെ.മോഹൻ, ജിജുരാജ് എന്നിവരുടേതാണ് തിരക്കഥ. ഹരി നാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, എന്നിവരുടെ വരികൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു. പശ്ചാത്തല സംഗീതം – റോണി റാഫേൽമണി പെരുമാൾ ഛായാഗ്ദഹണവുംഅഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു ‘കലാസംവിധാനം.ഷം ജിത്ത് രവി .മേക്കപ്പ് – രഞ്ജിത്ത് അമ്പാടി.കോസ്റ്റും – ഡിസൈൻ – അരുൺ മനോഹർ -അസ്സോസ്സിയേറ്റ് ഡയറക്ടർ രവിശങ്കർ -ലൈൻ പ്രൊഡ്യൂസേർസ്.- രമേഷ്. ആർ.രാജേഷ്.ആർ’, ഉണ്ണി സഖേ വൂസ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – റാം’ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ. പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ് .സാഗാ ഇൻ്റർനാഷണൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. ഫോട്ടോ – ഷിബി ശിവദാസ്.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here