തിരുവനന്തപുരം: സിൽവർ ലൈൻ നഷ്ടപരിഹാര പാക്കേജ് തയാറായി. വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും അല്ലെങ്കിൽ നഷ്ടപരിഹാരവും ലൈഫ് മാതൃകയിൽ വീടും വച്ചുനൽകും. അതിദരിദ്രർക്ക് അഞ്ചുസെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും നൽകും. കാലിത്തൊഴുത്ത് പൊളിച്ചുനീക്കിയാൽ 25,000 രൂപ മുതൽ 50,000 രൂപ വരെ നഷ്ടപരിഹാര തുക നൽകും.