വാഷിങ്ടന്‍ ∙ ദക്ഷിണ ചൈനാ കടലില്‍ യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണില്‍ യുദ്ധവിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ഏഴ് സൈനികര്‍ക്കു പരുക്കേറ്റു. എഫ്-35സി പോര്‍വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പെട്ടത്. വിമാനത്തില്‍നിന്ന് സുരക്ഷിതമായി ഇജക്ട് ചെയ്ത് കടലില്‍വീണ പൈലറ്റിനെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി.
സാരമായി പരുക്കേറ്റ മൂന്നു സൈനികരെ മനിലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേര്‍ക്കു കപ്പലില്‍ തന്നെ ചികിത്സ നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നാവികസേന വ്യക്തമാക്കി.
കാള്‍ വിന്‍സണ്‍, യുഎസ്എസ് ഏബ്രഹാം ലിങ്കണ്‍ എന്നീ യുദ്ധക്കപ്പലുകളാണ് ദക്ഷിണചൈനാ കടലില്‍ വിന്യസിച്ചിരിക്കുന്നതെന്നു പെന്റഗണ്‍ അറിയിച്ചു. നിരവധി ചൈനീസ് യുദ്ധവിമാനങ്ങള്‍ തയ്‌വാന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് പരിശീലനത്തിനായി യുഎസ് യുദ്ധക്കപ്പലുകള്‍ ദക്ഷിണചൈനാ കടലില്‍ എത്തിയിരിക്കുന്നത്.







































