പെൺകുട്ടികളുടെ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതാണ് ഹിജാബ്, ഹിജാബ് ധരിച്ചില്ലെങ്കിൽ പെൺകുട്ടികൾ പീഡനത്തിന് ഇരായകും. ബലാത്സംഗങ്ങൾ തടയാൻ ഹിജാബ് അനിവാര്യമാണെന്നും കർണാടക കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ്. ഇദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്.
ഹുബ്ലിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് സമീർ അഹമ്മദിന്റെ പ്രസ്താവന. കോളേജുകളിൽ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാനുള്ള അനുമതി തേടിയുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കാനിരിക്കേയാണ് പുതിയ വിവാദ പ്രസ്താവന.
“ഹിജാബ് എന്നാൽ തല മറയ്ക്കുന്ന വസ്ത്രം എന്നാണ് ഇസ്ലാമിൽ അര്‍ത്ഥം. പ്രായപൂര്‍ത്തിയാകുന്ന പെൺകുട്ടികളുടെ സൗന്ദര്യം മറച്ചു പിടിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. നമ്മുടെ രാജ്യത്ത് ബലാത്സംഗക്കേസുകള്‍ വല്ലാതെ വര്‍ധിക്കുന്നതിന് കാരണം എന്താണെന്നാണ് നിങ്ങള്‍ കരുതുന്നത്? പല സ്ത്രീകളും ഹിജാബ് ധരിക്കുന്നില്ല എന്നതാണ് കാരണം. സമീര്‍ അഹമ്മദ് പറഞ്ഞു. വാര്‍ത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. എന്നാൽ ഈ വിചിത്രവാദത്തിനൊപ്പം ഹിജാബ് നിര്‍ബന്ധമായും ധരിക്കേണ്ട ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.