gnn24x7

ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക ശ്രദ്ധ നേടി അലീന

0
1195
gnn24x7

ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക ശ്രദ്ധ നേടി അലീന. ഡോണഗലിൽ നിന്നുള്ള കുറച്ചു മലയാളി സിനിമ പ്രേമികൾ ചേർന്ന് തയ്യാറാക്കിയ ഷോർട്ട് ഫിലിം ആണ് അലീന. അലീന യൂട്യൂബിൽ പുറത്തിറങ്ങി കാഴ്ച്ചക്കാരിൽ നിന്നും നല്ല അഭിപ്രായങ്ങൾ നേടി കൊണ്ടിരിക്കുകയാണ്.

അലീന എന്നാ ഒരു പെൺകുട്ടിയുടെ മരണവും അതിന്റെ ചുരുൾ അഴിക്കാൻ പോൾ എന്നാ ഡീറ്റെക്റ്റീവ് നടത്തുന്ന അന്വേഷണങ്ങളും ആണ് സിനിമയുടെ ഇതിവൃത്തം. പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ ആണ് സിനിമ നിർമിച്ചിട്ടുള്ളത്.

നല്ല രീതിയിൽ തന്നെ ഡോണഗലിന്റെ മനോഹാരിത ഈ സിനിമയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. നാല്പത്തിയാറു മിനിറ്റ് ദൈർഖ്യം ഉണ്ടെങ്കിലും ഒട്ടും തന്നെ പ്രേക്ഷകർക്ക് മടുപ്പു തോന്നാതെ കണ്ടിരിക്കാവുന്ന ഒരു ഷോർട്ട് ഫിലിം ആണ് അലീന.

രാമും ആബിതും ചേർന്നു സംവിധാനം ചെയ്ത അലീനക്ക് രാം ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ദീപു ജോർജ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. ഗോവിന്ദൻ പോറ്റി ആണ് പശ്ചാത്തല സംഗീതം. ബെന്നി ജോസ്, ലിനോയ് കുഞ്ഞപ്പൻ, എൽദോസ് കെ ജോയി, സരുൺകുമാർ, ദിവ്യ അനീഷ്‌, ഹരിശ്രീ രാം എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങള്ക്ക് അലീന കാണാവുന്നതാണ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here