കുഞ്ചാക്കോ ബോബൻ നായകനായ പ്രിയം, ഇരുവട്ടം മണവാട്ടി, ഫഹദ് ഫാസിൽ നായകനായ ഗോഡ്സ് ഓൺ കൺട്രി ‘ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാrയ വാസുദേവ സനൽ സംവിധാനം ചെയ്യുന്ന ഹയാ എന്ന പുതിയ ചിത്രത്തിൻ് മാർച്ച് ഇരുപത്തിയേഴ് ഞായറാഴ്ച്ച തുടക്കമിട്ടു.കൊച്ചിയിലെ പരമാര ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് തുടക്കമിട്ടത്.അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും’ പങ്കെടുത്ത ഈ ചടങ്ങിൽ സ്വിച്ചോൺ കർമ്മംനിർവ്വഹിച്ചത്.

പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ പി.എൻ.ഉണ്ണികൃഷ്ണൻ പോറ്റിയാണ്.നിർമ്മാതാവ് നീലേഷ് ഫസ്റ്റ് ക്ലാപ്പും നൽകി.ശക്തമായ ഒരു സാമൂഹ്യ വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.ഒപ്പം സംഗീത പ്രാധാന്യമുള്ള ഒരു കാം ബസ് ത്രില്ലർ കൂടിയാന്ന് ഈ ചിത്രം.

സിക്സ് സിൽവർസോൾസ് സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്നു ഈ ചിത്രം. നിരവധി പുതുമുഖങ്ങളും അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽഗുരു സോമസുന്ദരം, ലാൽ ജോസ്, ജോണി ആൻ്റണി,ശ്രീകാന്ത് മുരളി,, ശ്രീ ധന്യ,.കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ബിജു പപ്പൻ, ശ്രീരാജ്, അപർണാ ജനാർദ്ദനൻ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്ത്,, ജോർഡി പൂഞ്ഞാർ, ഇന്ത്യയിലെ ആദ്യ വീൽചെയർ ടി.വി. ആങ്കറായ വീണ വേണുഗോപാൽ, സനൽ കല്ലാട്ട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

നായികാനായകൻ എന്ന ജനപ്രീതി നേടിയ ഷോയിലൂടെ ശ്രദ്ധേയനായ ശംഭു ഈ ചിത്രത്തിലെ പ്രധാന വേഷമണിയുന്നു.മാധ്യമ പ്രവത്തകനും സാഹിത്യകാരനുമായ മനോജ് ഭാരതിയാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മസാലാ കോഫി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വരുൺ സുനി ലാ ണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. നിർവിക്കുന്നത്.ജിജു സണ്ണി ഛായാഗ്രഹണവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -സാബുറാം.കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ. മേക്കപ്പ് – ലിബിൻ മോഹൻഅസ്സോസ്സിയേറ്റ് ഡയറക്ടർ -സുഗതൻ. പ്രൊജക്റ്റ് – ഡിസൈനർ – സണ്ണി തഴുത്തല.പ്രൊഡക്ഷൻ എക്സികുട്ടീവ് വിജയ്.ജി.എസ്.പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ -എസ്.ഏപ്രിൽ രണ്ടിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മൈസൂർ, നിലമ്പൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി എന്നിവടങ്ങളിലായി പൂർത്തിയാകും. ഫോട്ടോ – അജി മസ്ക്കറ്റ്.



വാഴൂർ ജോസ്.