gnn24x7

ബാങ്കില്‍ നിന്ന് പണവുമായി വരുന്നവരെ കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ സംഘം സൗദിയില്‍ പിടിയിലായി

0
552
gnn24x7

റിയാദ്: സൗദിയില്‍ ബാങ്കില്‍ നിന്ന് പണമെടുത്തു വരുന്നവരെ കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ സംഘത്തെ പിടികൂടി. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങുന്ന ഉപയോക്താക്കളെ രഹസ്യമായി പിന്തുടര്‍ന്ന് പണം കവര്‍ന്ന രണ്ടംഗ സംഘത്തെയാണ് ജിദ്ദയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ബാങ്കില്‍ നിന്ന് മടങ്ങുന്നതിനിടെ മാര്‍ഗമധ്യേ കാര്‍ നിര്‍ത്തി ഉപയോക്താക്കള്‍ പുറത്തിറങ്ങുന്ന തക്കത്തില്‍ ചില്ലുകള്‍ തകര്‍ത്ത് പണം കൈക്കലാക്കി രക്ഷപ്പെടുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. നുഴഞ്ഞുകയറ്റക്കാരായ യെമനിയും എത്യോപ്യക്കാരനുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here