gnn24x7

യൂറോപ്യന്‍ യൂണിയനിലുടനീളം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉടൻ നിരോധനം

0
429
gnn24x7

ബ്രെസെല്‍സ്: യൂറോപ്യന്‍ യൂണിയനിലുടനീളം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടനെ ഉണ്ടായേക്കാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. അംഗരാജ്യങ്ങള്‍ക്ക് ആറ് മാസത്തെ സമയം നല്‍കി റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഘട്ടംഘട്ടമായി നിര്‍ത്താനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌കരിക്കുകയാണ്. വര്‍ഷാവസാനത്തോടെ റഷ്യയില്‍ നിന്ന് എല്ലാ എണ്ണ ഉല്‍പന്നങ്ങളും വാങ്ങുന്നത് നിര്‍ത്തുക എന്നതാണ് യൂണിയന്റെ ലക്ഷ്യം.

യൂറോപ്യന്‍ യൂണിയനില്‍ തുറമുഖങ്ങളും കടല്‍ത്തീരവും ഇല്ലാത്ത അംഗരാജ്യങ്ങള്‍ ഉള്ളതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് കടല്‍ വഴി എണ്ണ ലഭിക്കില്ല. അവര്‍ക്ക് ബദല്‍ സംവിധാനത്തിന് പൈപ്പ് ലൈനുകളും റിഫൈനറികളും ഒരുക്കേണ്ടതുണ്ട്. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വോണ്‍ ഡെര്‍ ലെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ അടുത്ത ആഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ റഷ്യന്‍ ഇന്ധനത്തെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികളെ കുറിച്ച് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു, പകരം നയതന്ത്ര ചര്‍ച്ച നടത്തി പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ഓര്‍ബന്‍ വ്യക്തമാക്കി.

യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ലഭിക്കാത്തതിനാല്‍, റഷ്യയുടെ ഏറ്റവും ലാഭകരമായ എണ്ണ കയറ്റുമതി ദുര്‍ബലപ്പെടുത്തി റഷ്യയില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഈയുവിന്റെ ശ്രമം. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ ഈ പരിശ്രമത്തിന് 210 ബില്യണ്‍ യൂറോ ചിലവാകും. കോവിഡ് റിക്കവറി ഫണ്ട്, പൊതു ബജറ്റ്, എമിഷന്‍ ട്രേഡിംഗ് സിസ്റ്റത്തില്‍ (ETS) നിന്ന് ലഭിക്കുന്ന വരുമാനം പോലുള്ള സാമ്പത്തിക സ്രാതസ്സുകളുടെ സംയോജനത്തിലൂടെ ഈ ദശകത്തിന്റെ അവസാനത്തോടെ 300 ബില്യണ്‍ യൂറോ ഫണ്ട് കണ്ടെത്താന്‍ കഴിയുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here