കൊവിഡ് മഹാമാരി ലോകം മുഴുവൻ പടർന്ന് പിടിച്ചതോടെയാണ് ‘വർക് ഫ്രം ഹോം’ അഥവാ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിലേക്ക് തൊഴിൽ രീതികൾ മാറി ചിന്തിച്ചു തുടങ്ങയത്. കൊവിഡ് പൂർണ്ണമായും മാറിയിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള തൊഴിലുടമകൾ തൊഴിലാളികളെ ഓഫീസുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് നിയമപരമായ അവകാശമാക്കി മാറ്റുകയാണ് നെതർലാൻഡ്. ഡച്ച് പാർലിമെന്റിൽ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിച്ചു കഴിഞ്ഞു. നിയമനിർമ്മാണത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ വീട്ടിലിരുന്നുള്ള ജോലി അവകാശമാകും.
ബില്ല് നിയമമായി കഴിഞ്ഞാൽ പിന്നെ തൊഴിലുടമകൾ ജീവനക്കാർക്ക് വീട്ടിലിരുന്നുള്ള ജോലി നിരസിച്ചാൽ, അതിനുള്ള കാരണം ബോധിപ്പിക്കേണ്ടി വരും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് നിയമപരമായ അവകാശമാക്കുന്നതിനുള്ള ഈ ബിൽ 2015ലെ നിലവിലുള്ള ഫ്ലെക്സിബിൾ വർക്കിംഗ് ആക്ടിന്റെ ഭേദഗതിയാണ്.