സിറോ മലബാര്‍ സഭ തര്‍ക്കത്തെത്തുടര്‍ന്ന് ബിഷപ്പ് ആന്റണി കരിയല്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന. അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണം പ്രഖ്യാപിച്ചേക്കും.തീരുമാനങ്ങള്‍ സിറോ മലബാര്‍ സിനഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ധാരണ.
സിറോ മലബാര്‍ സഭയില്‍ നിലനിന്നിരുന്ന ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിനായാണ് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ലെയൊപോള്‍ഡ് ജിറെല്ലി കൊച്ചിയിലെത്തിയത്. എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തായിരുന്നു ചര്‍ച്ചകള്‍. വത്തിക്കാന്‍ സ്ഥാനപതിയും അതിരൂപത മെത്രാപോലീത്തന്‍ വികാരി ആന്റണി കരയിലുമായുള്ള കൂടിക്കാഴ്ച മൂന്നു മണിക്കൂറോളം നീണ്ടുനിന്നിരുന്നു.