gnn24x7

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലില്‍ സ്വീകരിക്കും

0
313
gnn24x7

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി ഇന്ന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലില്‍ സ്വീകരിക്കും. വെള്ളിയാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം സെഷന്‍സ് കോടതി വഴിയാണ് വിചാരണക്കോടതിയിലെത്തിയത്. കുറ്റപത്രം ഫയലില്‍ സ്വീകരിച്ചാല്‍ ഉടന്‍ വിചാരണ നടപടികള്‍ പുനരാരംഭിക്കും.

കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്റെ മൊഴിയില്‍ കാമ്പുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആഷിക് അബു, ചെമ്പന്‍ വിനോദ്, മഞ്ജു വാര്യര്‍, രഞ്ജു രഞ്ജിമാര്‍, വീട്ടിജോലിക്കാരനായിരുന്ന ദാസന്‍ എന്നിവരെ കൂടി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
110 സാക്ഷികളാണ് കേസിലാകെയുള്ളത്. ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയില്‍ നിന്നാണോ, അതോ മറ്റേതെങ്കിലും സ്രോതസ് വഴിയാണോ ദിലീപിന് ലഭിച്ചതെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രത്തില്‍ പരാമര്‍ശമില്ലെന്നാണ് റിപ്പോര്‍ട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here