മലയാളത്തിലെ മികച്ച ഒരു സംഘം അഭിനേതാക്കളുമായി എത്തുന്ന തീർപ്പ് – എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിയഞ്ചിന് പ്രദർശനത്തിനെത്തുന്നു.

ഫ്രൈഡേ ഫിലിംഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് അമ്പാട്ടാണു് സംവിധാനം ചെയ്യുന്നത്.

ചലച്ചിത്ര രംഗത്തത്, തികച്ചും വ്യത്യസ്ഥമായ ചിത്രമായിരുന്നു കമ്മാരസംഭവം. ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രം. അതിനു ശേഷം രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്.

നാലു സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.’
അബ്ദുള്ള, പരമേശ്വരൻ, കല്യാൺ, രാംകുമാർ എന്നിവരാണീസുഹ്രുത്തുക്കൾ,
ഇവരെ യഥാക്രമം പ്രഥ്വിരാജ്, സൈജുക്കുറുപ്പ് ,ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രതിനിധീകരിക്കുന്നു.

ഇന്ന് സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിൽ വ്യാപരിക്കുന്നവരാണ് നാലുപേരും ഇവർക്കൊരു പശ്ചാത്തല മുണ്ട്. ഇവർ നാലു പേരും ബാല്യകാല സുഹ്റുത്തുക്കളായിരുന്നു.
വർഷങ്ങൾക്കു ശേഷം
ഇവർ കണ്ടുമുട്ടുകയാണ്.

ഈ കൂടിച്ചേരലുകൾക്കിട
യിലും ചില പ്രശ്നങ്ങൾ ഇവരെ വേട്ടയാടുന്നുണ്ട്. ബാല്യകാലത്ത് അവർക്കിടയിലുണ്ടായ ചില പ്രശ്നങ്ങളാണത്.

ഈ സാഹചര്യത്തിൽ ആ സംഭവങ്ങൾ ഇവരെഎങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ത്രില്ലർ രൂപത്തിലാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

സിദ്ദിഖ്, ലുക്മാൻ, ഇഷാ തൽവർ, അലൻസിയർ, ശീ കാന്ത് മുരളി, അവറാൻ ഹന്നാറെജി കോശി എന്നിവരും പ്രധാന താരങ്ങളാണ്.

മുരളി ഗോപിയുടേതാണ് തിരക്കഥയും ഗാനങ്ങളും സംഗീതവും
പശ്ചാത്തല സംഗീതം – ഗോപി സുന്ദർ,
.കെ .എസ് .സുനിൽ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ .കോസ്റ്റ്യം.ഡിസൈൻ -സമീരാസനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുകര,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ .
വിനയ് ബാബു.
പ്രൊഡക്ഷൻ കൺട്രോളർ-ഷിബു.ജി.സുശീലൻ.

വാഴൂർ ജോസ്.