എല്ലാത്തിനും വില ഉയരുന്നതിനാൽ ജീവിതച്ചെലവ് പ്രതിസന്ധി അയർലണ്ടിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. ജൂണിൽ പണപ്പെരുപ്പം 38 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു( 12 മാസ കാലയളവിൽ 9.1% വർധിച്ചു). സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പ്രകാരം 1984 ന് ശേഷമുള്ള ഏറ്റവും വേഗതയേറിയ നിരക്കാണത്.
നിലവിലുള്ള ജീവിതച്ചെലവ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ ശൈത്യകാലത്ത് ഊർജ്ജ ചെലവ് വർദ്ധിക്കുന്നതിനും ബ്ലാക്ക്ഔട്ടുകൾക്കും മാന്ദ്യത്തിനും സാധ്യതയുണ്ടെന്ന് നിരവധി വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ബ്ലാക്ക്ഔട്ടുകൾ
ഈ ശൈത്യകാലത്ത് ബ്ലാക്ക്ഔട്ടുകളുടെ സാധ്യതകൾക്കായി ചെറിയ രീതിയിൽ അയർലൻഡ് തയ്യാറാണ് എന്ന് അടുത്തിടെ മോണിംഗ് അയർലണ്ടിനോട് സംസാരിച്ച ESB ഇന്റർനാഷണലിന്റെ മുൻ മാനേജിംഗ് ഡയറക്ടർ ഡോൺ മൂർ പറഞ്ഞു. ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ശൈത്യകാലത്തേക്ക് എണ്ണയും വാതകവും സംഭരിക്കരുതെന്ന് അയർലൻഡ് തീരുമാനിച്ചു. യൂറോപ്യൻ ഗ്യാസ് ഗ്രിഡിന്റെ അവസാനത്തെ രാജ്യമായ അയർലൻഡ് ഈ ശൈത്യകാലത്ത് ഒരു വാതക പ്രതിസന്ധിക്ക് കുറഞ്ഞ പക്ഷം തയ്യാറാണ് എന്നും സിസ്റ്റം പ്ലാനിംഗിൽ ഒരു പരാജയം സംഭവിച്ചിട്ടുണ്ടെന്നും ജനസംഖ്യ വർദ്ധിക്കുന്നത് അനുസരിച്ച് വൈദ്യുതിയുടെ ആവശ്യകതയിൽ എല്ലായ്പ്പോഴും വളർച്ചയുണ്ട്, ഇപ്പോൾ 5 ദശലക്ഷത്തിലധികം ആളുകളാണ് ഉപഭോക്താക്കളെന്നും അദ്ദേഹം പറഞ്ഞു. അയർലൻഡ് 70% ഗ്യാസ് ഇറക്കുമതി ചെയ്യുന്നത് യുകെയിൽ നിന്നാണ്, എന്നിട്ടും സംസ്ഥാനത്ത് ഗ്യാസ് സംഭരണം ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
വൈദ്യുതി വിതരണത്തിന് ഒരു ഭീഷണി സൂചന ഉണ്ടെന്നുള്ള സിംഗിൾ ഇലക്ട്രിസിറ്റി മാർക്കറ്റ് ഓപ്പറേറ്റർ (SEMO) പുറപ്പെടുവിച്ച ആംബർ അലർട്ടിന് പിന്നാലെ ഈ ശൈത്യകാലത്ത് ബ്ലാക്ക്ഔട്ടുകൾ ഒഴിവാക്കാൻ സർക്കാർ “എല്ലാം ചെയ്യുന്നുണ്ട്” എന്ന് Tanaiste Leo Varadkar പറഞ്ഞു. ഗവൺമെന്റ് അധിക ഉൽപാദന ശേഷി തേടുകയാണെന്നും തിരക്കേറിയ സമയങ്ങളിൽ ആവശ്യം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഊർജ്ജ വില വർദ്ധിക്കുന്നു
12 മാസത്തിനുള്ളിൽ വൈദ്യുതി ചെലവ് 86 ശതമാനത്തിലധികം വർദ്ധിച്ചുവെന്ന് സിഎസ്‌ഒയിൽ നിന്നുള്ള പുതിയ ഡാറ്റ വെളിപ്പെടുത്തിയതോടെ വരും മാസങ്ങളിൽ ഊർജത്തിന്റെയും ഗ്യാസിൻ്റെയും വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2021-ന്റെ തുടക്കത്തേക്കാൾ ശരാശരി കുടുംബങ്ങൾ അവരുടെ വൈദ്യുതിക്ക് പ്രതിവർഷം 900 യൂറോയും ഗ്യാസിന് 800 യൂറോയും കൂടുതലാണ്. 2021ൽ 35 ലധികം വിലവർദ്ധന പ്രഖ്യാപനങ്ങൾ ഉണ്ടായി. 2022-ൽ, ബോർഡ് ഗെയ്‌സ് എനർജി, ഇലക്ട്രിക് അയർലൻഡ്, എസ്‌എസ്‌ഇ എയർട്രിസിറ്റി, എനർജിയ തുടങ്ങിയ വൻകിട വിതരണക്കാർ കൂടുതൽ വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
മാന്ദ്യം
Eddie Hobbs, Ben Dunne, David McWilliams എന്നിവരുടെ അഭിപ്രായത്തിൽ നിലവിലെ പണപ്പെരുപ്പത്തിന്റെ തോത് അനുസരിച്ച് മാന്ദ്യം പ്രതീക്ഷിക്കാവുന്നതാണ്. “ശരത്കാലത്തിന്റെ തുടക്കത്തോടെ നമ്മൾ മാന്ദ്യത്തിലാകും, തീർച്ചയായും ശൈത്യകാലത്തോടെ മാന്ദ്യം പിടിമുറുക്കുമെന്ന എല്ലാ അടയാളങ്ങളും ഇവിടെയുണ്ട് എന്ന് ഐറിഷ് മിററിന് നൽകിയ അഭിമുഖത്തിൽ ഹോബ്സ് പറഞ്ഞു. ലോക്ക്ഡൗണുകളും ഉക്രെയ്നിലെ യുദ്ധവും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ പണപ്പെരുപ്പത്തിന് കാരണമായെന്ന് ഹോബ്സ് പറഞ്ഞു.
സാമ്പത്തിക മാന്ദ്യം
വരാനിരിക്കുന്ന മാന്ദ്യം ഒരു സാമ്പത്തിക മാന്ദ്യമായും ലോകമെമ്പാടുമുള്ള സാമ്പത്തിക മാന്ദ്യമായും സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ബെൻ ഡൺ പറഞ്ഞു. എന്നിരുന്നാലും, സാദ്ധ്യതയുള്ള ഒരു മാന്ദ്യം എങ്ങനെ പുറത്തുവരുമെന്ന് ചിലർക്ക് വ്യത്യസ്ത വീക്ഷണമുണ്ട്. ഈ സാമ്പത്തിക മാന്ദ്യം 2008-ലെ തകർച്ചയോളം നീണ്ടതോ വിനാശകരമോ ആയിരിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധൻ ഡേവിഡ് മക്വില്യംസ് വിശ്വസിക്കുന്നു. “2008-ലും 2010-ലും അയർലണ്ടിൽ ഒരു ബ്ലൂ കോളർ ക്ലാസ്സിന്റെ വൻതോതിലുള്ള കുടിയേറ്റം ഉണ്ടായത് പോലെ ഇത് തീവ്രമായ ഒന്നായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല.” എന്ന് തന്റെ പോഡ്‌കാസ്‌റ്റിന്റെ സമീപകാല എപ്പിസോഡിൽ, മക്‌വില്യംസ് പറഞ്ഞു.