ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. ടി.ജെ ജോസഫിന് അയർലൻഡിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തി സ്വീകരണമൊരുക്കി. ക്രാന്തി ജോയിന്റ് സെക്രെട്ടറി അനൂപ് ജോണിന്റെ വീട്ടിൽ വച്ച് നടന്ന പരിപാടിയിൽ ആണ് അറ്റുപോകാത്ത ഓർമകളുടെ രചയിതാവുകൂടിയായ ജോസഫ് മാഷിനെ ആദരിച്ചത്.

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സെക്രെട്ടറി നവീൻ ജോസഫ് സാറിനെ പൊന്നാട അണിയിച്ചു . ക്രാന്തി ജോയിന്റ് സെക്രെട്ടറി അനൂപ് ജോൺ ജോസഫ് സാറിന് ക്രാന്തിയുടെ ഉപഹാരം സമർപ്പിച്ചു . ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് ഒരുക്കിയ അത്താഴ വിരുന്നിലും ജോസഫ് സർ പങ്കെടുത്തു .