gnn24x7

കാപ്പയുടെ സെറ്റിൽ അപർണ്ണാ ബാലമുരളിക്ക് ജൻമദിനം

0
393
gnn24x7

അപർണ്ണ ബാലമുരളിയുടെ ജൻമദിനത്തിന് ഇക്കുറി ഏറെ പ്രാധാന്യമുണ്ട്. സൂര്യ നായകനായ സുരൈ പോട്ര° എന്ന തമിഴ് ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റം മികച്ച നടിക്കുള്ള പുരസ്ക്കാരത്തിനർഹയായതിനു ശേഷം കടന്നു വരുന്ന ജൻമദിനമായിരുന്നു സെപ്റ്റംബർ പതിനൊന്ന് ഞായർ.


ഈ നല്ല ദിവസത്തിൽ അപർണ്ണ തിരുവനന്തപുരത്ത് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു.
പ്രഥ്വിരാജും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.


അപർണ്ണയുടെ ജൻമറിനമാണന്നറിഞ്ഞതോടെ നിർമ്മാതാക്കളായ ജിനു .വി .ഏബ്രഹാമും ഡോൾവിനും ചേർന്ന് ലളിതമാ യെങ്കിലും ഒരാഘോഷം സംഘടിപ്പിച്ചു.കേക്ക മുറിച്ച് യൂണിറ്റംഗങ്ങൾ എല്ലാവരും ചേർന്ന് അപർണ്ണക്ക് ജൻമദിനാശംസകൾ നേർന്നു .
സദ്യയും ഒരുക്കിയിരുന്നു.
ശംഖുമുഖം കടപ്പുറത്തിനടുത്തുള്ള ഒരു വലിയ ബംഗ്ളാവിലായിരുന്നു ചടങ്ങു നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെയായിരുന്നു കാപ്പയുടെ ചിത്രീകരണം നടന്നു വന്നത്.


ബിനു.വി.ഏബ്രഹാം, ഷാജി കൈലാസ്, ബിജു പപ്പൻ എന്നിവർ ആശംസകൾ നേർന്നു. തൻ്റെ ജൻമദിനത്തിൽ പങ്കാളിയായവരോട് അപർണ്ണ നന്ദി പ്രകാശിപ്പിച്ചു.
പ്രഥ്വിരാജിൻ്റെ നായികയായിട്ടാണ് അപർണ്ണ അഭിനയിക്കുന്നത്.


വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here