gnn24x7

കെപിഎംടിഎ സ്ഥാപക പ്രസിഡന്റ് പി. പി ചെറിയാനെ ആദരിക്കുന്നു

0
274
gnn24x7

ഹൂസ്റ്റൺ: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നിഷ്യൻ ആസോസിയേഷൻ (കെപിഎംടിഎ) ന്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ സ്‌ഥാപക പ്രസിഡണ്ടും അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ പി.പി.ചെറിയാനെ ആദരിക്കുന്നു. സെപ്റ്റംബർ 14 നു ബുധനാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തൃശൂർ  റെയിൽവേ സ്റ്റേഷന് സമീപമുള്ള  ഹോട്ടൽ പേൾ റീജൻസിയിൽ വച്ചാണ് “നൊസ്റ്റാൾജിയ 1994” എന്ന് പേരിട്ടിരിക്കുന്ന സ്വീകരണ സമ്മേളനം.
കേരളത്തിൽ ലബോറട്ടറി മെഡിസിൻ  രംഗത്ത് കേരളാ  പ്രൈവറ്റ് മെഡിക്കൽ ടെ ക്നിഷ്യൻസ് അസ്സോസിയേഷൻ എന്ന സംഘടനയ്ക്ക് സംസ്ഥാന തലത്തിൽ തുടക്കം കുറിച്ചത് 1994 ൽ തൃശൂരിൽ വച്ചായിരുന്നു. അസോസിയേഷന്റെ  ആദ്യകാല സംഘാടകരായി പ്രവർത്തിച്ചവർ പി.പി.ചെറിയാൻ, കെ.എ. പ്രസാദ്, ജോസ്, ടി.എ.വർക്കി , വിജയൻപിള്ള, കെ.പി.ദിവാകരൻ തുടങ്ങിയവരായിരുന്നു. അമേരിക്കയിൽ  മെഡിക്കൽ ലാബ് ആൻഡ് എക്സ്റേ രംഗത്തും, പത്രപ്രവർത്തന രംഗത്തും  പ്രാഗൽഭ്യം തെളിയിസിച്ചുകൊണ്ടിരിക്കുന്ന പി.പി., ചെറിയാനെ ആദരിക്കുന്ന ചടങ്ങു “നൊസ്റ്റാൽജിയ 1994” വിജയകരമാക്കാൻ ആദ്യകാല പ്രവർത്തകരും സംഘാടകരും പ്രവർത്തിച്ചു വരുന്നു.    

റിപ്പോർട്ട്: ജീമോൻ റാന്നി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here