gnn24x7

അധ്വാന വർഗ്ഗ സിദ്ധാന്തം കർഷകരുടെ ‘ മാഗ്നാ കാർട്ടാ ‘: മന്ത്രി റോഷി അഗസ്റ്റിൻ

0
447
gnn24x7

ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ടിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ അൻപത്തി ഒൻപതാം ജന്മദിന സമ്മേളനവും, മിഡ്‌ലാന്റ് യൂണിറ്റ് ഉദ്ഘാടനവും മുള്ളിങ്കർ ജി എ എ ക്ലബ്ബിൽ വിപുലമായി ആഘോഷിച്ചു.

പ്രഡിഡന്റ് രാജു കുന്നക്കാട്ടിന്റെ അധ്യക്ഷതയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വീഡിയോ കോൾ വഴി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ എം മാണി അവതരിപ്പിച്ച അധ്വാന വർഗ്ഗ സിദ്ധാന്തം കർഷകരുടെ ‘മാഗ്നാ കാർട്ടാ ‘ ആണെന്നും,കർഷകരുടെയും സാധാരണക്കാരുടെ ശബ്ദമായാണ് എന്നും കേരള കോൺഗസ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.1964 ഒക്ടോബർ 9 ന് ഭാരത കേസരി മന്നത്തു പത്മനാഭൻ തിരി തെളിച്ച പ്രസ്ഥാനം 58 വർഷം പിന്നിടുന്നതായി അദ്ദേഹം പറഞ്ഞു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പാർട്ടി അജയ്യമായി മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.


കേരള കോൺഗ്രസ്‌ എം സംസ്ഥാന സെക്രട്ടറിയും ഐ റ്റി വിംഗ് ഡയറക്ടറുമായ അഡ്വ. അലക്സ്‌ കോഴിമല സാമൂഹ്യ മാധ്യമങ്ങളിൽ പ്രവാസി പാർട്ടി പ്രവർത്തകർ പാർട്ടിയുടെ വളർച്ചക്കുവേണ്ടി നടത്തുന്ന സേവനങ്ങളെ പ്രശംസിച്ചു. സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ട്‌ ഡോ. വർഗീസ് പേരയിൽ തന്റെ സന്ദേശത്തിൽ,കേരളത്തിലെ കലാ,സാംസ്‌കാരിക രംഗങ്ങളുടെ ഉന്നമനത്തിനായി പ്രവാസികൾ നൽകുന്ന പങ്ക് വലുതാണെന്ന് സൂചിപ്പിച്ചു.ജോസ് കുമ്പിളുവേലി (ജർമ്മനി ),ഡോ. സാം തോമസ് ( മുള്ളിങ്കർ), സെക്രട്ടറിമാരായ ജോർജ് കൊല്ലംപറമ്പിൽ, സണ്ണി ജോർജ്, മാത്യൂസ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയും മിഡ്‌ലാന്റ് യൂണിറ്റ് കൺവീനറുമായ പ്രിൻസ്‌ വിലങ്ങുപാറ സ്വാഗതവും നെൽസൺ നന്ദിയും പറഞ്ഞു.അയർലണ്ടിലെ എല്ലാ പ്രധാന മേഖലകളിലും കൂടുതൽ യൂണിറ്റുകൾ ആരംഭിക്കുവാൻ സമ്മേളനം തീരുമാനിച്ചു.

വാർത്ത : പ്രിൻസ്‌ വിലങ്ങു പാറ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here