gnn24x7

ഫോബ്‌സിന്റെ 2022ലെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യക്കാർ

0
239
gnn24x7

ഡൽഹി: ഫോബ്‌സിന്റെ 2022 ലെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യക്കാർ. ഏഷ്യയിലെ 20 ശക്തരായ ബിസിനസ്സ് വനിതകളുടെ പട്ടികയിലാണ് മൂന്ന് ഇന്ത്യൻ വനിതാ സംരംഭകർ ഇടം നേടിയത്. കോവിഡ് -19 മഹാമാരി തുടരുന്ന മൂന്ന് വർഷത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും തങ്ങളുടെ ബിസിനസ്സുകളെ വളർത്തിയ ശക്തരായ  ഇരുപത് സ്ത്രീകളുടെ പട്ടികയാണ് ഫോബ്‌സ് തയ്യാറാക്കിയത്. 

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ചെയർപേഴ്സൺ സോമ മൊണ്ടൽ, എംക്യൂർ ഫാർമയുടെ ഇന്ത്യ ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടർ നമിത ഥാപ്പർ, ഹൊനാസ കൺസ്യൂമറിന്റെ സഹസ്ഥാപകനും ചീഫ് ഇന്നൊവേഷൻ ഓഫീസറുമായ ഗസൽ അലഗ് എന്നിവരാണ് ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടം നേടിയ സ്ത്രീകൾ. 

ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് വനിതകൾ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here