gnn24x7

ചാൻസലർ ഓർഡൻസിൽ ഗവർണർ ഒപ്പിടുന്നതാണ് മര്യാദ: മന്ത്രി ആർ ബിന്ദു

0
286
gnn24x7

തിരുവനന്തപുരം: ചാൻസലർ ഓർഡൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുന്നതാണ് മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. ജനാധിപത്യപരമായി അതല്ലേ ശരി? ജനാധിപത്യ നടപടിക്രമം അനുസരിച്ച് ഗവർണർ ഒപ്പിടണം. ഓർഡിനൻസ് ആർക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓർഡിനൻസിന്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി മാധ്യമങ്ങൾ ധൃതി കാട്ടേണ്ടതില്ലെന്നും പറഞ്ഞു.

ചാൻസലറെ മാറ്റുന്ന കാര്യത്തിൽ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഓർഡിൻസ് ഉടൻ ഗവർണർക്ക് അയക്കും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുന്നതിനെ കുറിച്ച് അലോചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here