ആമസോൺ പിരിച്ചുവിടൽ ആരംഭിച്ചു. ഏകദേശം 2,300 ജീവനക്കാർക്ക് ഇത് സംബന്ധിച്ച നോട്ടീസ് കമ്പനി നൽകി. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിനാണ് ആമസോൺ തയ്യാറെടുക്കുന്നത്. 18,000-ലധികം ജീവനക്കാരെ ബാധിക്കുന്ന നടപടി ആരംഭിച്ചതിന്റെ ഭാഗമായി ജീവനക്കാർക്ക് കമ്പനി നോട്ടീസ് അയച്ചുകഴിഞ്ഞു. ഓൺലൈൻ വിൽപ്പനയുടെ വളർച്ച മന്ദഗതിയിലായതോടെ ചെലവ് ചുരുക്കൽ നടപടിയിലേക്ക് കടക്കുകയായിരുന്നു കമ്പനി. സാമ്പത്തിക മാന്ദ്യ ഭീതിയും തീരുമാനമെടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചിട്ടുണ്ട്.
അലക്സാ ഡിജിറ്റൽ അസിസ്റ്റന്റും എക്കോ സ്മാർട്ട് സ്പീക്കറുകളും നിർമ്മിക്കുന്ന ആമസോണിന്റെ സാങ്കേതിക വിഭാഗത്തിലാണ് ആദ്യം പിരിച്ചുവിടലുകൾ തുടങ്ങിയത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം റീട്ടെയിൽ ഡിവിഷനെയും എച്ച് ആർ വിഭാഗത്തെയും പിരിച്ചുവിടൽ ബാധിക്കും.മൊത്തം തൊഴിലാളികളുടെ ഒരു ശതമാനം മാത്രമാണ് ആമസോൺ പിരിച്ചുവിടുന്നത്, എന്നാൽ ഇത് ആമസോണിന്റെ ലോകമെമ്പാടുമുള്ള 350,000 കോർപ്പറേറ്റ് ജീവനക്കാരുടെ ഏകദേശം 6 ശതമാനം വരും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88





































