gnn24x7

പ്രവാസി പെൻഷൻ തട്ടിപ്പ് കേസ് പ്രത്യേക സംഘത്തിന് കൈമാറി

0
419
gnn24x7

തിരുവനന്തപുരം: പ്രവാസി പെൻഷൻ തട്ടിപ്പ് കേസ് പ്രത്യേക സംഘത്തിന് കൈമാറി. നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണം കൈമാറിയത്. പ്രവാസികളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയുള്ള തട്ടിപ്പിൽ കൂടുതൽ പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് വിശദമായ അന്വേഷണത്തിന് പുതിയ സംഘത്തിന് കൈമാറിയത്.

മുടങ്ങി കടന്ന പ്രവാസികളുടെ പെൻഷൻ അക്കൗണ്ടുകള്‍ തിരുത്തിയും, പ്രവാസി അല്ലാവരെ വ്യാജ രേഖകളിൽ തിരുകി കയറ്റിയുമാണ് തട്ടിപ്പ് നടത്തിയത്. 99 അക്കൗണ്ടുകളിൽ തിരുത്തൽ വരുത്തിയിട്ടുണ്ടെന്നാണ് കൻോറമെൻ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതേവരെ കണ്ടെത്തിയത്. പ്രവാസി ക്ഷേമനിധി ബോർഡിലെ താൽക്കാലി ജീവനക്കാരി ലിനയും, ഏജൻറായിരുന്ന ശോഭയുമാണ് ഇതുവരെ പിടിയിലായത്.

തട്ടിപ്പിൻെറ വ്യാപ്തി ഇനിയും കൂടുമെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസത്തെ തട്ടിപ്പ് പരിശോധനയിൽ പുറത്തുവന്നത് 70 ലക്ഷത്തിലധികം തട്ടിപ്പാണ്. 30,000 പേർക്ക് പെൻഷൻ നൽകുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് നൽകുന്നുണ്ട്. അതിനാൽ ഓരോ അക്കൗണ്ടുകളും പരിശോധിച്ചാൽ തട്ടിപ്പിൻെറ വ്യാപതി ഉയരും. അതിനുവേണ്ടിയാണ് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സുരേഷിൻെറ നേതൃത്വത്തിലുള്ള സംഘത്തിന് കമ്മീഷണർ അന്വേഷണം കൈമാറിയത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here